ഖത്താദ(റ) വില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് അദ്ദേഹം
കേട്ടു: കച്ചവടത്തില് ധാരാളം സത്യം ചെയ്യുന്നത് നിങ്ങള് സൂക്ഷിക്കണം. അത്
ചരക്കുകള് ചിലവഴിക്കുമെങ്കിലും അഭിവൃദ്ധി നശിപ്പിക്കുന്നതാണ്. (മുസ്ലിം)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞത് ഞാന്‍ കേട്ടു.
നഷ്ടപ്പെട്ടുപോയ സാധനം പള്ളിയില്‍വെച്ച് വല്ലവനും അന്വേഷിക്കുന്നത് കേട്ടാല്‍
അല്ലാഹു നിനക്കത് മടക്കിത്തരാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കണം. കാരണം,
പള്ളികള്‍ ഇതിനു വേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. (മുസ്ലിം)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: പള്ളിയില്‍ വെച്ച്
വില്‍ക്കുകയോ വാങ്ങുകയോ ചെയ്യുന്നതു കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം.
നിന്റെ കച്ചവടത്തില്‍ അല്ലാഹു ലാഭം നല്‍കാതിരിക്കട്ടെ. അപ്രകാരം തന്നെ
കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച് അന്വേഷിക്കുന്നത് കണ്ടാലും നിങ്ങള്‍
പ്രാര്‍ത്ഥിക്കണം: അല്ലാഹു നിനക്കത് തിരിച്ചു തരാതിരിക്കട്ടെ. (തിര്‍മിദി)
ബുറൈദ(റ) വില് നിന്ന് നിവേദനം: കളഞ്ഞുപോയ സാധനം പള്ളിയില്‍വെച്ച്
അന്വേഷിച്ചുകൊണ്ട് ഒരാള്‍ പറഞ്ഞു: എന്റെ ചുവന്ന ഒട്ടകത്തെപ്പറ്റി ആരാണ് വിവരം
തരിക? ഉടനെ റസൂല്‍(സ) പ്രാര്‍ത്ഥിച്ചു: നിനക്കത് ലഭിക്കാതിരിക്കട്ടെ. നിശ്ചയം,
ചില പ്രത്യേക കാര്യങ്ങള്‍ക്ക് വേണ്ടിയാണ് പള്ളി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
(വീണുപോയ സാധനം തെരഞ്ഞുപിടിക്കാനുള്ളതല്ല) (മുസ്ലിം)
അംറുബിന്‍ ശുഐബ്(റ) തന്റെ പിതാവില്‍ നിന്നും, പിതാവ് പിതാമഹനില്‍ നിന്നും
നിവേദനം ചെയ്തിരിക്കുന്നു: പള്ളിയില്‍ നിന്ന് വില്‍ക്കുന്നതും മേടിക്കുന്നതും
റസൂല്‍(സ) നിരോധിച്ചു. അപ്രകാരം പള്ളിയില്‍ കളഞ്ഞുപോയ സാധനം അന്വേഷിക്കുന്നതും
പദ്യമാലപിക്കുന്നതും നിരോധിച്ചു. (അബൂദാവൂദ്, തിര്‍മിദി)
അനസി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിശ്ചയം, ഈ പള്ളി മൂത്രിക്കാനോ
വൃത്തികേടാക്കാനോ പറ്റുകയില്ല. നിശ്ചയം, അല്ലാഹുവിനെ സ്മരിക്കാനും ഖുര്‍ആന്‍
പാരായണത്തിനുമുള്ളതാണ് ഇത്. (മുസ്ലിം)
ഇബ്നുമസ്ഊദി(റ)ല് നിന്ന് നിവേദനം: പലിശ തിന്നുന്നവനെയും
തീറ്റിപ്പിക്കുന്നവനെയും പ്രവാചകന് ശപിച്ചിരിക്കുന്നു. (മുസ്ലിം) 'അതിന്റെ
സാക്ഷികളെയും എഴുത്തുകാരനെയും ശപിച്ചിട്ടുണ്ട് . ' എന്ന് തിര്മിദിയിലും
മറ്റുമുണ്ട്.
മിഖ്ദാദി(റ)ല് നിന്ന് ഹമ്മാമ്(റ) നിവേദനം ചെയ്യുന്നു: ഒരിക്കല്‍ ഉസ്മാന്‍(റ)
വിനെപ്പറ്റി ഒരാള്‍ മുഖസ്തുതി പറയാന്‍ തുടങ്ങിയപ്പോള്‍ മിഖ്ദാദ്(റ) തന്റെ
കാല്‍മുട്ട് നിലത്ത് കുത്തി ഇരുന്നുകൊണ്ട് അവന്റെ മുഖത്ത് ചരല്‍പ്പൊടി വാരി
എറിയാന്‍ തുടങ്ങി . തദവസരം നീ എന്താണ് കാണിക്കുന്ന തെന്ന് ഉസ്മാന്‍(റ)
ആരാഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: റസൂല്‍(സ) പറഞ്ഞിട്ടുണ്ട് നിങ്ങള്‍ മുഖസ്തുതി
പറയുന്നവരുടെ മുഖത്ത് മണല്‍ വാരി എറിഞ്ഞു കൊള്ളുക. (മുസ്ലിം)
ഇബ്നുഉമര് (റ) പറയുന്നു: തലമുടിയുടെ ഒരു ഭാഗം വടിക്കുകയും കുറെ ഭാഗം
വളര്ത്തുകയും ചെയ്യുന്നത് നബി(സ) വിരോധിച്ചത് ഞാന് കേട്ടിട്ടുണ്ട്. (ബുഖാരി :
7-72- 796)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: അല്ലാഹു നിങ്ങളുടെ മൂന്ന്
കാര്യം ഇഷ്ടപ്പെടുകയും മൂന്ന് കാര്യം വെറുക്കുകയും ചെയ്യുന്നു. നിങ്ങള് അവനെ
മാത്രം ആരാധിക്കുക, യാതൊന്നിനെയും അവനോട് പങ്ക് ചേര്ക്കാതിരിക്കുക, നിങ്ങള്
ഭിന്നിക്കാതെ അല്ലാഹുവിന്റെ പാശത്തെ മുറുകെപിടിക്കുക. ഇവ അവന്
ഇഷ്ടപ്പെട്ടിരിക്കുന്നു. കണ്ടതും കേട്ടതും പുലമ്പുക, കൂടുതല് കൂടുതല് ചോദ്യം
ചെയ്യുക, ധനം നഷ്ടപ്പെടുത്തുക എന്നിവ അവന് വെറുക്കുകയും ചെയ്തിരിക്കുന്നു .
(മുസ്ലിം)
അബൂഉമാമ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: കള്ളസത്യംചെയ്തുകൊണ്ട് ഒരു
മുസ്ളിമിന്റെ ധനം വല്ലവനും പങ്കിട്ടെടുത്താല് അല്ലാഹു അവന് നരകം
സ്ഥിരപ്പെടുത്തുകയും സ്വര്ഗ്ഗം നിഷിദ്ധമാക്കുകയും ചെയ്യും. തദവസരം ഒരാള്
ചോദിച്ചു: അത് എത്രയും നിസ്സാരമാണെങ്കിലോ? പ്രവാചകരേ! അവിടുന്ന് പറഞ്ഞു: അത്
ഒരു ഉകവൃക്ഷത്തിന്റെ കൊമ്പാണെങ്കിലും! (മുസ്ലിം)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. കാറ്റ്
അല്ലാഹുവിന്റെ അനുഗ്രഹത്തില്പെട്ടതാണ്. അത് റഹ്മത്തിനെയും അദാബിനെയും കൊണ്ടു
വരും. കാറ്റ് കണ്ടാല് നിങ്ങളതിനെ ആക്ഷേപിക്കരുത്. അതിന്റെ നന്മയെ
ആവശ്യപ്പെടുകയും അതിന്റെ ഉപദ്രവത്തില് നിന്ന് രക്ഷ തേടുകയും വേണം. (അബൂദാവൂദ്)
ഉബയ്യി(റ)ല് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: നിങ്ങള് കാറ്റിനെ
ആക്ഷേപിക്കരുത്. നിങ്ങള്ക്ക് വിഷമമുള്ള കാറ്റ് കണ്ടാല് നിങ്ങള്
പ്രാര്ത്ഥിച്ചുകൊള്ളണം. അല്ലാഹുവേ, ഈ കാറ്റില് നിന്നുണ്ടാകുന്ന ഗുണവും അതിനെ
തുടര്ന്നുണ്ടാകുന്ന നന്മയും അതിനോട് കല്പിക്കപ്പെട്ടിട്ടുള്ള നന്മയും നിന്നോട്
ഞാന് ചോദിക്കുന്നു. ഈ കാറ്റിന്റെ ഉപദ്രവത്തില് നിന്നും അതി
നാലുണ്ടാകാവുന്നതിന്റെ ഉപദ്രവത്തില് നിന്നും അതിനോട്
കല്പിക്കപ്പെട്ടിട്ടുള്ളതിന്റെ ഉപദ്രവത്തില് നിന്നും ഞങ്ങള് നിന്നോട്
രക്ഷതേടുന്നു. (തിര്മിദി)
സഫിയ്യ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: ജ്യോത്സ്യന്റെ അടുത്തു ചെന്ന്
അവന്റെ നിര്ദ്ദേശം സ്വീകരിക്കുന്നവന്റെ നാല്പത് ദിവസത്തെ നമസ്കാരം
സ്വീകരിക്കപ്പെടുകയില്ല. (മുസ്ലിം)
അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറയുന്നത് ഞാന് കേട്ടു. നിങ്ങളുടെ
ഒരു ചെരുപ്പിന്റെ വാര് പൊട്ടിയാല് അത് ശരിയാക്കാതെ മറ്റേ ചെരുപ്പില് മാത്രം
നടക്കരുത്. (മുസ്ലിം)
വാസില(റ)യില് നിന്ന് നിവേദനം: റസൂല്(സ) അരുള്ചെയ്തു. നിന്റെ സഹോദരന്റെ
കഷ്ടപ്പാടില് നീ സന്തോഷം പ്രകടിപ്പിക്കരുത്. അങ്ങനെ ചെയ്താല് അല്ലാഹു അവനെ
അനുഗ്രഹിക്കുകയും നിന്നെ ക്ളേശിപ്പിക്കുകയും ചെയ്യും. (തിര്മിദി)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: പരലോകദിവസം എന്റെ ഹൌളില് നിന്ന് ചിലരെ
തട്ടിമാറ്റും. അപ്പോള് ഞാന് പറയും: എന്റെ രക്ഷിതാവേ! അവര് എന്റെ അനുയായികളാണ്.
അപ്പോള് അവന് പറയും. നിനക്ക് ശേഷം അവര് പുതിയതായി നിര്മ്മിച്ചതിനെ സംബന്ധിച്ച്
നിനക്ക് യാതൊരു അറിവുമില്ല. അവര് പിന്നിലേക്ക് പോയിക്കൊണ്ടിരുന്നു. (ബുഖാരി :
8-76-584)
സുഹൈബ്(റ)ല് നിന്ന്: നബി(സ) പറഞ്ഞു: സത്യവിശ്വാസിയുടെ നില അത്ഭുതം! എല്ലാം അവനു
ഗുണകരമാണ്. ഈ പ്രത്യേകത സത്യവിശ്വാസിക്കല്ലാതെ മറ്റാര്ക്കുമില്ല.
സന്തുഷ്ടനാകുമ്പോള് നന്ദി പ്രകടിപ്പിക്കും. ദുഃഖിതനാകുമ്പോള് ക്ഷമ പാലിക്കും.
അപ്പോള് അത് (സുഖദുഃഖം) അവന് ഗുണകരമായിത്തീരുന്നു. (മുസ്ലിം)
0 comments:
Post a Comment