"മനുഷ്യരേ,ഇതു സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഇതേ
സ്ഥാനത്തു വെച്ചു ഇതു പോലെ നാം ഇനി കണ്ടുമുട്ടുമോ എന്നറിഞ്ഞു കൂടാ.മനുഷ്യരേ,ഈ പ്രദേശത്തിന്റെ,ഈ മാസത്തിന്റെ,ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്പ്പിക്കേണ്ടതാണ്."
"നിങ്ങളുടെ കൈവശം ആരുടെയെങ്കിലും അമാനത്തുകള്‍ [സൂക്ഷിപ്പുസ്വത്തുകള്‍] ഉണ്ടെങ്കില്‍ അതു കൊടുത്തു വിടുക."ജാഹിലിയ്യാ കാലത്തെ എല്ലാ ദുരാചാരങ്ങളേയും ഞാനിതാ കുഴിച്ചു മൂടുന്നു,എല്ലാ വിധ പലിശയേയും ഞാനിതാ ചവിട്ടി താഴ്ത്തുന്നു.മൂലധനമല്ലാതെ ഒന്നും നിങ്ങള്‍ക്കു അവകാശപ്പെടുന്നില്ല.ഒരാളും അക്രമിക്കപ്പെടരുതല്ലോ,എന്റെ പ്രിതവ്യന്‍ അബ്ബാസ്[റ] വിനു കിട്ടേണ്ടതായ പലിശ ഞാനിതാ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു."
"എല്ലാ നിലക്കുള്ള പ്രതികാരങ്ങളും ഇതാ അവസാനിച്ചിപ്പിരിക്കുന്നു.ഒന്നാമതായി അബ്ദുള്‍മുത്തലിബിന്റെ മകന്‍ ഹാരിഥിന്റെ മകന്‍ റബീഅയുടെ പ്രതികാരം ഇതാ ദുര്‍ബലപ്പെടുത്തുന്നു"
"ജനങ്ങളേ,നിങ്ങളുടെ ഈ ഭൂമിയില്‍ ഇനി പിശാച് ആരാധിക്കപ്പെടുന്നതില്‍ നിന്നും അവന്‍ നിരാശനായിരിക്കുന്നു;എന്നാല്‍ ആരാധനയല്ലാതെ നീചപ്രവര്‍ത്തനങ്ങളാല്‍ അവന്‍ അനുസരിക്കപേടുന്നതില്‍ അവന്‍ ത്രിപ്തിയടയുമ്,പിശാചിനു ആരാധനയുണ്ടവുകയില്ല,എന്നാല്‍ അനുസരണം ഉണ്ടാവും.
"ജനങ്ങളേ സ്ത്രീകളുടെ വിഷയത്തില്‍ നിങ്ങള്‍ അള്ളാഹുവിനെ സൂക്ഷിക്കണം .അവര്‍ നിങ്ങളുടെ അടുക്കല്‍ ഒരു അമാനത്താണ്.എന്നാല്‍ നിങ്ങളുടെ വിരിപ്പില്‍ നിങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരെ പ്രവേശിപ്പിക്കാതിരിക്കുക എന്നത് അവര്‍ക്ക് നിങ്ങളോടുള്ള കടമയാണ്.നിങ്ങള്‍ അവരോട് മാന്യമായി പെരുമാറുക.അവര്‍ക്കു ആവശ്യമായ ഭക്ഷണം,വസ്ത്രം,എന്നീവ മാന്യമായി നിര്‍വഹിച്ചുകൊടുക്കുക."
"ഞാനിതാ കാര്യങ്ങളെല്ലാം നിങ്ങളിലേക്ക് എത്തിച്ചു തന്നിരിക്കുന്നു,രണ്ട് കാര്യങ്ങള്‍ ഞാനിതാ നിങ്ങളെ ഏല്പ്പിക്കുന്നു,അതു രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ പിഴച്ചു പോകുകയില്ല;അത് അള്ളാഹുവിന്റെ ഗ്രന്‍ഥവും അവന്റെ പ്രവാചകന്റെ ചര്യയുമാണ്."
"ജനങ്ങളേ,എനിക്കു ശേഷം ഇനിയൊരു പ്രവാചകനില്ല.നിങ്ങള്‍ക്കു ശേഷം ഒരു സമുദായവുമില്ല.നിങ്ങള്‍ നിങ്ങളുടെ നാഥനെ മാത്രം ആരാധിക്കുക,5 സമയം നമസ്കരിക്കുക,റംസാനില്‍ നോമ്പ് അനുഷ്ടിക്കുക,സകാത്ത് നല്കുക,ഹജ്ജ് നിര്‍വഹിക്കുക,നിങ്ങളുടെ നേത്രുതത്തെ അനുസരിക്കുക,എങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗത്തില്‍ പ്രവേശിക്കാം."
ജനങ്ങളേ,എന്നെ സമ്പന്ധിച്ചു നിങ്ങളോട് ചോദിക്കും അപ്പോള്‍ നിങ്ങളെന്താണു മറുപടി പറയുക?"
താങ്കള്‍ ഞങ്ങള്‍ക്കെത്തിച്ചു തന്നു ,താങ്കളുടെ ദൌത്യം നിര്‍വഹിച്ചു,എന്നു ഞങ്ങള്‍ പറയും.എന്ന് അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടു വിരല്‍ മേല്‍പ്പോട്ടുയര്‍ത്തി "അള്ളാഹുവേ നീ ഇതിനു സാക്ഷി,നീ ഇതിനു സാക്ഷി "എന്നാവര്‍ത്തിച്ചു പറഞ്ഞു
0 comments:
Post a Comment